ലഖ്നൗ: മാസ്ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ ഉത്തര്‍പ്രദേശ് പോലീസ് റോഡിലിട്ട് ഉരുട്ടി. ഹാപുര്‍ ജില്ലയിലെ ഒരു റെയില്‍വേ ക്രോസിങ്ങിന് സമീപത്തെ റോഡില്‍വെച്ചാണ് രണ്ട് കുടിയേറ്റ തൊഴിലാളികളെ പോലീസ് ഇത്തരത്തില്‍ ശിക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മാസ്ക് ധരിക്കാതെ എത്തിയ കുടിയേറ്റ തൊഴിലാളികളെ രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് പ്രാകൃതരീതിയില്‍ ശിക്ഷിച്ചത്. പൊരിവെയിലത്ത് റോഡില്‍ കിടന്ന് ഉരുളാന്‍ പറഞ്ഞ ഇവരെ അത് നിര്‍ത്തുമ്പോള്‍ ലാത്തി ഉപയോഗിച്ച് അടിക്കുന്നതും വീഡിയോയിലുണ്ട്.
यूपी के हापुड़ में दो प्रवासी मज़दूरों ने मॉस्क नहीं पहन रखा था तो @Uppolice उन्हें तपती धूप में डंडा मारकर सड़क लोटवा रही है,वीडियो वॉयरल होने के बाद दोनो पुलिसवालों को लाइन हाज़िर किया गया है, ये हैं प्रवासी मज़दूरों के हालात!! @ndtv pic.twitter.com/PlZFmh5cZN
— Saurabh shukla (@Saurabh_Unmute) May 19, 2020
റോഡിന്റെ ഇരുവശത്തേക്കും തൊഴിലാളികളെ ഉരുട്ടിക്കുന്നതിന് ഒട്ടേറേപേരാണ് സാക്ഷികളായത്. എന്നാല്‍ ആരും ഇത് തടയാനോ പോലീസിനെ ചോദ്യംചെയ്യാനോ തയ്യാറായില്ല. ലോക്ക്ഡൗണ്‍ കാലത്ത് ഇതാദ്യമായല്ല യു.പി. പോലീസിന്റെ ശിക്ഷാരീതികള്‍ വിവാദമാകുന്നത്. നേരത്തെ കുടിയേറ്റ തൊഴിലാളികളെ റോഡില്‍ മുട്ടുകുത്തിച്ച് നടത്തിയതും ഏത്തമിടീച്ചതും വിവാദമായിരുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB