Latest News

വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി വിശന്ന്‌ മ​രി​ച്ചു

ല​ക്നോ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി പ​ട്ടി​ണി​യി​ല്‍ മ​രി​ച്ചു. വി​ക്രം എ​ന്ന 60 വ​യ​സു​കാ​ര​നാണ്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് മൂ​ന്നു ദി​വ​സം മു​ന്പാ​ണ് (വ്യാ​ഴാ​ഴ്ച) വി​ക്രം മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം സ്വ​ദേ​ശ​ത്തേ​ക്കു യാ​ത്ര ആ​രം​ഭി​ച്ച​ത്. യാ​ത്ര ആ​രം​ഭി​ച്ച​ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ഭ​ക്ഷ​ണം ക​ഴി​ച്ച​ത്.

ട്ര​ക്കി​ലാ​യി​രു​ന്നു ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു​ള്ള യാ​ത്ര. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ഇ​വ​രെ ല​ക്നോ​വി​ല്‍​നി​ന്ന് 120 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​നൗ​ജി​ല്‍ ഇ​റ​ക്കി​വി​ട്ടു. ഇ​തി​നു​ശേ​ഷം സം​ഘം സ്വ​ദേ​ശ​മാ​യ ഹ​ര്‍​ദോ​യി​ലേ​ക്കു ന​ട​ന്നു. ന​ട​ന്നു തു​ട​ങ്ങി ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ വി​ക്രം ത​ള​ര്‍​ന്നു​വീ​ഴു​ക​യും മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ​യാ​ണ് വി​ക്രം മ​രി​ച്ച​തെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട​ശേ​ഷം കു​റ​ച്ച്‌ ബി​സ്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ക​ഴി​ച്ചി​രു​ന്ന​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യ ശൈ​ലേ​ഷ് കു​മാ​ര്‍ സിം​ഗ് അ​റി​യി​ച്ചു.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top