കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍പാളി വീണ് നാലരവയസ്സുകാരന് മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുഹമ്മദ് ഷാ-ജസ്ന ദമ്പതികളുടെ മകന് അയാന് ഷാ (4) ആണ് മരിച്ചത്.
അമ്മ മുകളിലത്തെ നിലയില്‍ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷനെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുഞ്ഞിനെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ താഴേയ്ക്ക് ഇറങ്ങിച്ചെന്നപ്പോഴാണ് കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞ് ദേഹത്ത് വീണ് അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.