Kerala

കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്. 

തിങ്കളാഴ്​ച ഉച്ചയോടെയാണ്​ സംഭവം. അശ്വതി വീടിനകത്തെ മുറിയില്‍ സാരികെട്ടി ഊഞ്ഞാലാടുന്നതിനിടയില്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്​റ്റുമോര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുനല്‍കും.

കണ്ണൂര്‍ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top