തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചാലക്കുടിയിലെ ബാറില്‍ മദ്യവില്പന. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബാര്‍ നടത്തിപ്പുകാരായ ചേര്‍ത്തല തേജസില്‍ പ്രകാശ് (49), കാസര്‍കോഡ് പാലാര്‍ പി.കെ. ശാന്തകുമാര്‍ (33), മദ്യം വാങ്ങാനെത്തിയ കൊരട്ടി ആറ്റപ്പാടം പുതുശ്ശേരി ചാമക്കാല ജോഷി ചെറിയാന് (45) എന്നിവരാണ് അറസ്റ്റിലായത്. ബാറില്‍ മദ്യവില്പന നിര്‍ത്തിയെങ്കിലും ബാക്കിയുണ്ടായിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്യാതിരുന്നതാണ് അനധികൃത മദ്യവില്പനയ്ക്ക് അവസരമായതെന്നാണ് റിപ്പോര്‍ട്ട്.
ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന; മൂന്നു പേര് അറസ്റ്റില്‍
By
April 16, 2020 10:43 pm