തൃശൂര്‍: തൃശൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ഉടമകള്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തത്. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളില്‍ വിലക്ക് ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച് ഹോട്ടലുകള്‍ക്കെതിരെയാണ് കേസ്.
തൃശൂരില്‍ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ച ഉടമകള്‍ക്കെതിരെ കേസെടുത്തു
By
April 24, 2020 7:19 pm