കൊച്ചി: കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം നാളെ മുതല്‍ നിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎല്‍എ വിടി ബല്‍റാം. യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീയെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ കൂടിക്കാഴ്ച ഉണ്ടാവില്ലെന്നും ഇടവിട്ട എതെങ്കിലും ദിവസങ്ങളില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ മാധ്യമങ്ങളെ കാണുകയെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു.