Breaking News

ആശ്വാസദിനം; സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ്, ഏഴ് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേർക്ക് രോഗം ഭേദമായി. കാസർകോട് 4 പേർക്കും, കോഴിക്കോട് 2 പേർക്കും, കൊല്ലത്ത് ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 387 ആയി. 

ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 218 ആയി വര്‍ധിച്ചു. നിലവില്‍ 167 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 96942 പേര്‍ വീടുകളിലും, 522 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top