Kerala

ലോക്ക് ഡൗണ്‍; ഒരിക്കല്‍ പിടിച്ച വാഹനം വീണ്ടും പിടിച്ചാല്‍ കനത്ത ശിക്ഷ: ഡിജിപി


തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരിക്കല്‍ പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ കനത്ത ശിക്ഷയും പിഴയും ലഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഒരിക്കല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ കേസെടുക്കില്ലെന്ന ധാരണ തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാപക പ്രചരണം നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top