തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണം അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിനു നല്കിയതുമായ ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി വകുപ്പിന്റെ ചുമതലയുണ്ടായിട്ടും മുഖ്യമന്ത്രി അജ്ഞത നടിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.
സ്പ്രിംഗ്ളര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ കൂടുതല്‍ വിശദീകരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഐടി വകുപ്പിനോട് ചോദിക്കണം. തനിക്ക് ഇപ്പോള്‍ അത്തരം കാര്യങ്ങളുടെ പിന്നാലേ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.