Kerala

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ഡിജിപി

തിരുവനന്തപുരം: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബെഹ്റ അറിയിച്ചു.

നവമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലിസിന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്തുടനീളം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലിസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് ഡിജിപി അഭ്യര്‍ത്ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top