ആലപ്പുഴ: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ടാങ്ക് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് വാടക്കല്‍ തയ്യില്‍ കിഴക്കേതില്‍ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.15 ഓടെ ഇവര്‍ വാടകക്കു താമസിക്കുന്ന തൈ വെളിയില്‍ വീട്ടില്‍ വച്ചാണ് അപകടം സംഭവിച്ചത്. കുളിമുറിയുടെ ഷീറ്റു മേഞ്ഞ മേല്‍ക്കൂരക്ക് മുകളില്‍ വെള്ളം നിറച്ചിരുന്ന പ്ലാസ്റ്റിക് ടാങ്ക് ഷീറ്റു തകര്‍ന്ന് തങ്കമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു.