Kerala

പി ജയരാജനെ ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പോസ്റ്റോഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തെളിവില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

പി ജയരാജനെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്ബ് മജിസ്ട്രേറ്റിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ 91 ഡിസംബര്‍ മാസത്തില്‍ പോസ്റ്റോഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ കോടതി ശിക്ഷിച്ചത്.

പിന്നീട് സെഷന്‍സ്‌ കോടതി ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് അനില്‍ കുമാറിന്റെ വിധി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top