തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി യുമായി എത്തുന്നവർക്ക് എക്സൈസ് പെർമിറ്റ് വഴി ആഴ്ച്ചയിൽ 3 ലിറ്റർ മദ്യം ബെവ്കോ വീട്ടിലെത്തിക്കും എന്ന് എക്സൈസ് മാർഗ്ഗ നിർദ്ദേശമെന്ന് റിപ്പോർട്ട്. ഒരു അപേക്ഷയിൽ 3 ലിറ്റർ മദ്യം മാത്രം. സർകാർ ഡോക്ടർമാരുടെ കുറിപ്പടി തന്നെ വേണം. അപേക്ഷകൾ കൂടുതലും റമ്മിനും ബ്രാണ്ടിക്കുമാണ്. ഇന്ന് എറണാകുളത്ത് പത്തിലധികം അപേക്ഷ വന്നു.കൊച്ചിയിലും അങ്കമാലിയിലും വരാപ്പുഴയിലും എക്സൈസ് ഓഫീസുകളിൽ കുറിപ്പടിയുമായി ആളുകൾ എത്തി. കോട്ടയത്ത് അഞ്ചിലധികം അപേക്ഷ വന്നു. തിരുവനതപുരത്ത് ഉച്ച വരെ 3 അപേക്ഷ വന്നു.
മദ്യാസക്തി ഉള്ളവർക്കാണ് ഡോക്ടറുടെ കുറിപ്പടി നൽകുക.
അതേ സമയം നാളെ ഡ്രൈ ഡേ ആയതൂകൊണ്ട് മദ്യം വിതരണം ഉണ്ടാവില്ല.