കാഞ്ഞിരപ്പള്ളി: പ്ലാവില്‍ നിന്നും ചക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യൂതാഘാതമേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബര്‍ മരത്തില്‍ അലുമിനിയം ഏണി ചാരിവച്ച് കയറുമ്പോഴാണ് വൈദ്യുതാഘാതം ഉണ്ടായത്.
വിഴിക്കത്തോട് പനച്ചേപ്പള്ളി പൈനുംമൂട്ടില്‍ ജിക്കു (25) ആണ് മരിച്ചത്. പരിക്കേറ്റ ഡൊമിനിക്ക് ചികിത്സയിലാണ്. രാവിലെ 11.30 ഓടെയാണ് സംഭവം.