COA

കോവിഡ് 19: കേരളവിഷൻ കേബിൾ,ഇന്റർനെറ്റ് വരിക്കാർക്കുള്ള അറിയിപ്പ്

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം കേരള വിഷൻ കേബിൾ ഓപ്പറേറ്റർമാരും വരിക്കാരും ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. കോവിഡ് ബാധിച്ച രാജ്യങ്ങളിലെല്ലാം ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിൽ വൻ പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ശരാശരി ഇന്റർനെറ്റ് ഉപഭോഗം 0.5 ജി ബി പി എസ്സിൽ നിന്ന് 0.8 ആയി 60 ശതമാനമാണ് പെടുന്നനെ വർധിച്ചത്.ജനങ്ങളെല്ലാം ഓഫീസ് വിട്ട് വീടുകളിലേക്ക് മാറിയതാണ് ഉപഭോഗം കുതിച്ചുയർന്നത്.

ഒട്ടു മിക്ക ഡിറ്റിഎച്ചുകളും അവർക്ക് നേരിടേണ്ടി വന്ന ഹൈ ട്രാഫിക്കിൽ മികച്ച സേവനം നല്കാനാവാതെ ക്ഷമാപണവുമായി രംഗത്തെത്തിയത് അറിഞ്ഞിരിക്കുമല്ലോ. എന്നിട്ടും കാര്യക്ഷമമായ രീതിയിൽ കേരളവിഷൻ തൊഴിലിടത്തെ കോവിഡ് പ്രതിസന്ധികൾ വരിക്കാരിലെത്താതെ മുഴുവൻ സമയ സേവനത്തിൽ ഒട്ടും വിട്ട് വീഴ്ചയില്ലാതെ മുന്നോട്ട് നീങ്ങുകയാണ് .

കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ  ഉത്തരവാദിത്വം നാം ഓരോരുത്തരുടെയും കൂടിയാണ്.
ഈ പ്രതിസന്ധിക്കിടയിലും
കേബിൾ ടിവി ഓപ്പറേറ്റർ അവരുടെ സേവനം നൽകുന്നതിനായി പരമാവധി പരിശ്രമിക്കുകയും സുരക്ഷാ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
എന്നാൽ കേബിൾ ടിവി സർവീസ്/ ബ്രോഡ്ബാൻഡ് സർവീസ് ആവശ്യമുള്ള വീടുകളിൽ കോവിഡ് 19  നിരീക്ഷണത്തിൽ ഇരിക്കുന്നവർ ഉണ്ടെങ്കിൽ അക്കാര്യം ഓപ്പറേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
ലോകത്തെ ഭീതിയിൽ ആക്കിയ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top