ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി സൈന്യവും. രാജ്യത്തെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സിലെ 35 ശതമാനം ഓഫീസര്‍മാര്‍ക്കും ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാര്‍ച്ച് 23 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഇവര്‍ക്ക് പുറമെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരിലെ 50 ശതമാനം ഓഫീസര്‍മാര്‍ക്കും ഇതേ രീതിയില്‍ ജോലി ചെയ്യനാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 30 മുതലാണ് അടുത്ത ഘട്ടത്തിലെ ഓഫീസര്‍മാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഓഫീസര്‍മാരുമായി ആര്‍മി ചീഫ് എം.എം നവരാനെ ചര്‍ച്ച നടത്തിയിരുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline