Kerala

കോവിഡിനെതിരെ ‘കേരള പോലീസിന്റെ ലൂസിഫര്‍’

കോവിഡ് 19 ഭീതി ലോകമെമ്പാടും പടരുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരാനും അവരെ ഒന്നു കൂടി ബോധവല്‍ക്കരിക്കാനുമായി ‘ലൂസിഫര്‍ വിഡിയോ’യുമായി കേരള പോലീസ്. വിഡിയോ പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൊറോണ വൈറസ് ഒരു സാധാരണക്കാരനെ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ വരുന്നതാണ് പ്രമേയം. ആദ്യം ഇയാള്‍ വൈറസിനെ ഭയക്കുകയും എന്നാല്‍ പിന്നീട് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ വൈറസിനെ തുരത്തുന്നതുമാണ് വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ ഒരു സൂപ്പര്‍ ആക്ഷന്‍ സീനിന്റെ പശ്ചാത്തല സംഗീതത്തിനൊപ്പമാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. ‘ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും. നിലപാടുണ്ട് … നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’ എന്ന് എഴുതിയാണ് വിഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

നിലപാടുണ്ട് … നില വിടാനാകില്ല😍

ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും 😍നിലപാടുണ്ട് … നില വിടാനാകില്ല😍 നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ 🙏🙏 ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു🙏#keralapolice #corona #corona_virus #covid19 #BreakTheChain#WORLDHEALTHORGANIZATION #IMA #WHO #COVID19 #CORONA #POLICE #UNICEF #BREAKTHECHAIN #SafeHandsChallenge #MoHFW#KeralaPolice #KeralaGovernmentEnd Credits: Concept: Manoj Abraham IPS, ADGP, Kerala, Directed by: Arun BT (KP Social Media Cell), Starring: Gibin G Nair (KP), Vishnudas (KP), Shehnaz (KP), D.O.P: Renjith (Police HQ), Edit, 3D Animation & VFX: Bimal VS (KP Social Media Cell), Asst.Directors: Santhosh PS, Santhosh Saraswathi (KP Social Media Cell), Production Controllers: Kamalanadh & Akhil (KP Social Media Cell).

Posted by Kerala Police on Friday, March 20, 2020

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top