Latest News

കോവിഡ് 19; ലണ്ടനിലേക്ക് പറന്ന് രാധിക ആപ്‌തെ

കോവിഡ് 19 ലോകം മുഴുവന്‍ ഭീതി പടര്‍ത്തകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് പറന്ന് ബോളിവുഡ് നടി രാധിക ആപ്തെ. താന്‍ സുരക്ഷിതയായി ലണ്ടനില്‍ എത്തി എന്ന വിവരമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

 

”സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഉത്കണ്ഠയോടെയുള്ള നിരവധി സന്ദേശങ്ങള്‍ ലഭിച്ചതിനാല്‍ ഞാന്‍ സുരക്ഷിതമായി ലണ്ടനില്‍ തിരിച്ചെത്തി എന്ന് അറിയിക്കുന്നു. ഇമിഗ്രേഷനില്‍ ഒരു പ്രശ്നവുമില്ല. ഇവിടം ശൂന്യമായിരുന്നു, ഒപ്പം അവരുമായി നന്നായി സംസാരിച്ചു. ഹീത്രോ എക്സ്പ്രസ് അക്ഷരാര്‍ത്ഥത്തില്‍ ശൂന്യമായിരുന്നു…ഇപ്പോഴത്തേക്ക് ഇത്രമാത്രം! എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി” എന്ന് രാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top