തെന്നിന്ത്യയിലും ബോളിവുഡിലും ശക്തമായ പെണ്‍കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രാധിക ആപ്തെ. വിവാഹത്തിന് താന്‍ ധരിച്ചത് മുത്തശ്ശിയുടെ സാരിയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മുത്തശ്ശിയോടുള്ള സ്നേഹവും വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കാന്‍ താല്പര്യമില്ലാത്തതും ആണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് ഒരു ഫാഷന്‍ മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ രാധിക പറഞ്ഞു.
2012ല്‍ വിവാഹചടങ്ങുകള്‍ ഉപേക്ഷിച്ച്, രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയ്ലറും രാധിക ആപ്തെയും വിവാഹിതരായത്. അന്നേരം മുത്തശ്ശിയുടെ സാരിയാണ് ധരിച്ചതെന്നാണ് രാധിക തുറന്നു പറഞ്ഞത്. ”എനിക്ക് ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു”- രാധിക പറഞ്ഞു.