കൊച്ചി: ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു. കൊച്ചി സ്വദേശി സുജയാണ് മരിച്ചത്. മകള്‍ ശ്രീതുമോളെയും (14) കൂട്ടി സുജ തുണി കഴുകുന്നതിനിടെയാണ് മകള്‍ ഒഴുക്കില്‍പെട്ടത്.
രക്ഷിക്കാനായി ഇറങ്ങിയതോടെ സുജ ശക്തമായ അടിയൊഴുക്കില്‍പെടുകയായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന സുജയുടെ ഭര്‍ത്താവ് മാധവന് ഏഴ് വര്‍ഷം മുന്‍പാണ് മരിച്ചത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline