കോവിഡ് ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ ഇല്ലാതായതോടെ കേരളത്തില്‍ ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ചെങ്കോട്ട പാതയിലെ ചില പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് മുതല്‍ 31 വരെ ദക്ഷിണ റെയില്‍വേ മധുര ഡിവിഷന് റദ്ദാക്കിയിരിക്കുന്നത്. 56737/56738 ചെങ്കോട്ട കൊല്ലം ചെങ്കോട്ട, 56740/56739 കൊല്ലം പുനലൂര്‍ കൊല്ലം, 56744/56743 കൊല്ലം പുനലൂര്‍ കൊല്ലം, 56333/56334 പുനലൂര്‍ കൊല്ലം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്. 56365 ഗുരുവായൂര്‍ പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കൊല്ലത്തിനും പുനലൂരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര ഡിവിഷന്റെ കീഴിലുള്ള 56036 തിരുനല്‍വേലി തിരുച്ചെന്തൂര്‍, 56805 വില്ലുപുരം മധുര, 76837 കാരൈക്കുടി വിരുദനഗര്‍, 76839 തിരുച്ചിറപ്പള്ളി കാരൈക്കുടി, 76807 തിരുച്ചിറപ്പള്ളിമന്മധുരൈ പാസഞ്ചര്‍ ട്രെയിനുകളും 31 വരെ റദ്ദാക്കി.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline