കോവിഡ് എന്ന മഹാമാരിയില്‍ വിറച്ച് ലോകരാജ്യങ്ങള്‍. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയര്‍ന്നു. 475 പേരാണ് ഇറ്റലിയില്‍ ഒറ്റദിവസം കൊണ്ട് മരിച്ചത്. കോവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളില്‍ 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ, ഇറ്റലിയില്‍ ആകെ മരണം 2978 ആയി. ഇറാനില്‍ 147ഉം സ്പെയിനില്‍ 105 ഉം പേര് ഒരുദിവസത്തിനുള്ളില്‍ മരിച്ചു. ബ്രിട്ടണില്‍ മരണം നൂറ് കടന്നു. ഇന്ത്യയില്‍ 166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline