കോട്ടയം: മഹാത്മഗാന്ധി സര്‍വ്വകലാശാല നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്. പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കുമെന്നും വൈസ്ചാന്‍സലര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷള്‍ മാറ്റിവച്ചതായും വിദ്യാര്‍ഥികള്‍ കോളജുകളില്‍ എത്തേണ്ടതില്ലെന്നും വൈസ്ചാന്‍സലറുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എംജി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
By
March 16, 2020 10:47 pm