കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ബസില്‍ വിദേശികളെ കണ്ടപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബസ് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും രണ്ട് പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോലീസ് മാറ്റുകയുമായിരുന്നു. അതേസമയം പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
അതേ സമയം അമേരിക്കയില്‍ നിന്നെത്തിയ ദമ്പതികളും കുഞ്ഞും കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയിലെ ഒരു റിസോര്‍ട്ടിലെത്തിയ ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചു. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ റിസോര്‍ട്ടില്‍ തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ഇവരോടൊപ്പം ഒരു ടൂറിസ്റ്റ് ഗൈഡും ഉണ്ട്.