മൂന്നാര്‍: ബ്രിട്ടീഷ് പൗരന് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നാറില്‍ കനത്ത ജാഗ്രത. വിദേശികള്‍ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടെ 19 പേരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ചയാണ് മൂന്നാറിലെത്തിയത്. കൊറോണ സംശയത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവര്‍ കൊച്ചി വിമാനത്താവളം വഴി കടന്നു കളയാന്‍ ശ്രമിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ