ആലപ്പുഴ: പട്ടണക്കാട് നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് പട്ടണക്കാട് പബ്ലിക് സ്ക്കൂള് വിദ്യാര്‍ത്ഥിനി ആരതിയെ കാണാതായത്.
രാവിലെ പിതാവിന്റെ കടയില്‍ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത്. അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കട്ടപ്പനയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കൊണ്ടുവരുന്നതിനായി പോലീസ് സംഘം കട്ടപ്പനയിലേക്ക് തിരിച്ചിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR