വയനാട്: പത്രങ്ങളിലൂടെ വിവാഹ പരസ്യം നല്കി സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്തു മുങ്ങുന്നയാളെ പോലീസ് പിടികൂടി. ചാവക്കാട് സ്വദേശിയും ഇപ്പോള്‍ അരീക്കോട് താമസക്കാരനുമായ ചാലില്‍ വീട്ടില്‍ അനീസ് മുഹമ്മദ് (45) എന്നയാളാണ് പിടിയിലായത്. അരീക്കോട് വെച്ച് വൈത്തിരി പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
മീനങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് വൈത്തിരി പോലീസ് പറഞ്ഞു. പ്രതിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR