Breaking News

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; പൂര്‍ണ്ണമായും നിയന്ത്രണവിധേയമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍
വാര്‍ത്താ സമ്മേളനത്തിലാണ്  ഇക്കാര്യം അറിയിച്ചത്.

തൃശൂര്‍ സ്വദേശി ഖത്തറില്‍ നിന്നും കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നും എത്തിയതാണ്. റാന്നി സ്വദേശികള്‍ വന്ന വിമാനത്തിലാണ് തൃശൂര്‍ സ്വദേശി എത്തിയത്.  കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജിലെയും തൃശൂരിലെ രോഗി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലും ചികിത്സയിലാണ്.

രോഗം പൂര്‍ണ്ണമായും നിയന്ത്രണവിധേയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇയാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. രോഗത്തിന്റെ പേരില്‍ വിദേശികളെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

4180 പേര്‍ നിരീക്ഷണത്തിലാണ്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് . തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ടോൾ ഫ്രീ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കൈവിട്ടുപോകാവുന്ന സ്ഥിതിയാണെന്നും എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top