Breaking News

നെടുമ്പാശ്ശേരിയില്‍ എത്തിയ 18പേര്‍ക്ക് കൊവിഡ് രോഗലക്ഷണം; ബഹ്‌റിനില്‍ രണ്ട് മലയാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച 3135 പേരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഇവരില്‍ ആറ് പേര്‍ ഇറ്റലിയില്‍ നിന്നും നാല് പേര്‍ ദക്ഷിണകൊറിയയില്‍ നിന്നും വന്നവരാണ്. രോഗലക്ഷണമുള്ളവരെ കളമശ്ശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

അതേസമയം ബഹ്‌റിനില്‍ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരാണ്. കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശികളാണ്. ഇവരുള്‍പ്പെടെ അഞ്ച്  ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top