Kerala

കോവിഡ് 19; എസ്ബിഐ ശാഖ അടച്ചു

പത്തനംതിട്ട : കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു. റാന്നി തോട്ടമണിലെ എസ്ബിഐ ശാഖയാണ് അടച്ചത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ ദമ്പതികള്‍ ഈ മാസം മൂന്നിന് എസ്ബിഐ ശാഖയിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ശാഖ അടച്ചിടാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 12 പേരുടെ പരിശോധനഫലങ്ങളാണ് ആരോഗ്യവകുപ്പ് കാത്തിരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ കൂടുതല്‍ പോസ്റ്റീവ് റിസള്‍ട്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top