Breaking News

മുഖ്യമന്ത്രിയാകാനില്ല; പാര്‍ട്ടി അധ്യക്ഷനായി ഭരണസംവിധാനം നന്നാക്കുമെന്ന് രജനീകാന്ത്

നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയാകാനില്ല, പാര്‍ട്ടി അധ്യക്ഷനായി ഭരണസംവിധാനം നന്നാക്കുമെന്ന് രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഏറെ നാളായി ഗൗരവമായി ആലോചിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 60-65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. മോശമായ ഭരണസംവിധാനത്തെ നന്നാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരെ രജനീകാന്ത് വിമര്‍ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം മറക്കുന്നു. ഞാന്‍ അധികാരത്തില്‍ വന്നാല്‍ അങ്ങനെയുണ്ടാവില്ല. ചെന്നൈയിലെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് അദ്ദേഹം.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top