Breaking News

കോവിഡ് 19: പത്തനംതിട്ടയിലെ 12 പേരുടെ ഫലം ഇന്ന് കിട്ടും

പത്തനംതിട്ടയിൽ കോവിഡ് 19 ലക്ഷണങ്ങളുമായി ഐസോലേഷൻ വാർഡുകളിൽ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാൾക്ക് രോഗ ലക്ഷണം ഉണ്ട്. ആകെ 25 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നീരീക്ഷണത്തിലുളളത്.ഇക്കൂട്ടത്തിൽ 7 പേർ രോഗം സ്ഥിരീകരിച്ചവരാണ്. 969 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികൾ ഏറ്റെടുത്ത് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ജിയോ ടാഗിംഗ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top