Latest News

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ മുന്നറിയിപ്പ് സന്ദേശം ഒഴിവാക്കാന്‍ ചെയ്യേണ്ടത്…

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോക്താക്കളെ ജാഗ്രത സന്ദേശം കേള്‍പ്പിക്കുന്നുണ്ട്. ഈ മുന്നറിയിപ്പ് സന്ദേശം നീക്കം ചെയ്യാന്‍ എളുപ്പമാണ്‌. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ ഈ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഫോണില്‍ ഡയലര്‍ ഓപ്പണ്‍ ചെയ്ത് ഏതെങ്കിലും നമ്പര്‍ അമര്‍ത്തിയാല്‍ ഈ ശബ്ദം കേള്‍ക്കുന്നത് നില്‍ക്കും. പകരം റിങ് ശബ്ദം കേള്‍ക്കാനാവും.

ഐഫോണില്‍ നിന്നാണ് നിങ്ങള്‍ ഫോണ്‍ ചെയ്യുന്നത് എങ്കില്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ # ബട്ടന്‍ പ്രസ് ചെയ്താല്‍ ആ ശബ്ദം നിലയ്ക്കും.

ഈ ബട്ടനുകള്‍ ഒരു തവണ പ്രസ് ചെയ്തിട്ടും ശബ്ദം നിന്നില്ലെങ്കില്‍. വീണ്ടും അത് പ്രസ് ചെയ്യുക. ആദ്യം ബട്ടന്‍ അമര്‍ത്തിയത് ടെലികോം സേവന ദാതാവിന്റെ ശ്രദ്ധയില്‍ പെടാത്തതിനാലാണിത്.

എന്നാല്‍ സ്ഥിരമായി ഈ ശബ്ദം ഒഴിവാക്കാനാവില്ല. അടുത്ത തവണ ഫോണ്‍ വിളിക്കുമ്പോള്‍ വീണ്ടും നേരത്തെ പറഞ്ഞ ബട്ടനുകള്‍ അമര്‍ത്തിയാല്‍ മതിയാകും.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top