ന്യൂഡല്‍ഹി: ബണ്ടി സഞ്ജയ് കുമാറിനെ തെലുങ്കാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡോ.കെ.ലക്ഷ്മണിന് പകരക്കാരനായിട്ടാണ് സഞ്ജയ് കുമാര്‍ തെലുങ്കാനയില്‍ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. കെ. ലക്ഷ്മണിനെ അധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളായിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാണ് സഞ്ജയ് കുമാറിനെ ദേശീയ നേതൃത്വം പരിഗണിച്ചിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ