ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI) അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ ഇല്ല .മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കിയിരുന്ന പിഴ ഒഴിവാക്കി. ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് എസ്ബിഐ അറിയിച്ചത്.
നിലവിൽ എസ്ബിഐ സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കൾ മെട്രോ, സെമി അർബൻ, ഗ്രാമീണ മേഖലകളിൽ യഥാക്രമം 3000, 2000, 1000 രൂപ അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ടതുണ്ടായിരുന്നു. ശരാശരി പ്രതിമാസ ബാലൻസ് പരിപാലിക്കാത്തതിന് അഞ്ച് രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ചുമത്തിയിരുന്നു.
ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്എംഎസ് ചാര്‍ജും എസ്ബിഐ പിന്‍വലിച്ചിട്ടുണ്ട്. എല്ലാ സേവിങ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി. നേരത്തെ ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ