കായംകുളം: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കംനോക്കി വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ശ്രീശൈലത്തില്‍ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന് സ്വര്‍ണവും പണവുമാണ് നഷ്ടമായത്. വീടിന്റെ മുന്‍വശത്തെ കതക് കുത്തിത്തുറന്ന് അകത്തുകയറിയായിരുന്നു മോഷണം. സംഭവത്തില്‍ കായംകുളം പോലീസ് പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ