പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് ബാധിതരുമായി ഇടപഴകിയവരുടെ രക്തസാംപിള്‍ പരിശോധനാഫലം പുറത്തുവന്നതില്‍ അഞ്ചുപേരുടെ ഫലം നെഗറ്റിവ്. ഏഴ് സാംപികളുടെ റിസല്‍ട്ടുകള്‍ കൂടി ഇന്ന് ലഭിക്കും. രോഗലക്ഷണങ്ങളോടെ 28 ആളുകളാണ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ രോഗബാധ സ്ഥിരീകരിച്ചത് ഏഴ് കേസുകള്‍ മാത്രമാണ്. ജില്ലയില്‍ 900 ആളുകളാണ് ഇപ്പോള്‍ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ച രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30പേര് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ടയില്‍ 5 പേരുടെ പരിശോധനാഫലം നെഗറ്റിവ്
By
March 11, 2020 3:30 pm