Entertainment

സഹോദരിയുടെ ചിത്രം പങ്കുവച്ച് സംയുക്ത വർമ;വൈറലായ ചിത്രം കാണാം

തന്റെ സഹോദരിയെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തി സംയുക്ത വർമ. സഹോദരി സംഗമിത്രയുടെ സ്റ്റൈലിഷ് ചിത്രം സമൂഹമാധ്യമങ്ങളിൽ നടി പങ്കുവയ്ക്കുകയുണ്ടായി. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.
‘സ്ത്രീകളുടെ ഊര്‍ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും. ബലപ്രയോഗത്താലല്ലാതെ നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ. ഹാപ്പി ബര്‍ത് ഡേ മാളൂ…’ എന്നാണ് സംയുക്ത സഹോദരിയുടെ ചിത്രം പങ്കുവച്ച് കുറിച്ചത്. ഇതാദ്യമായാണ് സംയുക്ത തന്റെ സഹോദരിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
സഹോദരിയുടെ ചിത്രം സംയുക്ത പങ്കുവെച്ചതോടെ സംഗമിത്ര സിനിമയിലേക്ക് എത്തുകയാണോ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തലപൊക്കിയിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരിക്കും ഒപ്പമുള്ള പഴയകാല ചിത്രവും വനിതാദിനത്തില്‍ സംയുക്ത പങ്കുവച്ചു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Feminine energy is powerful& mysterious.it attracts things to it without the use of force🌸use ur powers for good🧚‍♀️happy birthday malu!! Sangamithra varma#sister🌷

A post shared by Samyuktha Varma (@samyukthavarma) on

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top