Kerala

സിഎഎയ്‌ക്കെതിരെ അവതരിപ്പിച്ച നാടകം; രാജ്യദ്രോഹ കുറ്റമല്ലെന്ന് കോടതി

കര്‍ണാടക ബീദറിലെ സ്‌കൂളില്‍ പൗരത്വനിയമത്തിനെതിരെ അവതരിപ്പിച്ച നാടകം രാജ്യദ്രോഹ കുറ്റമല്ലെന്ന് സെഷന്‍സ് കോടതി. കര്‍ണാടക ബീദറിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശം നാടകത്തില്‍ ഇല്ലെന്ന് കോടതി അറിയിച്ചു. ബിദറിലെ ഷഹീൻ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്കൂളിലാണ് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചത്. ഇതിന്‍റെ പേരിൽ സ്കൂൾ അടച്ചു പൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനെതിരെ രാജ്യദ്രോഹക്കേസ് എടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top