മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര് മരിച്ചു.തുമകുരു ജില്ലയിലെ കുനിഗലിന് സമീപമാണ് അപകടം ഉണ്ടായത്. അഞ്ചു പേര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കുണ്ട്.പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബംഗളൂരു, ഹൊസൂര്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ ഉള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഹാസനില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാറിലെ യാത്രക്കാര്‍. ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ടുമണിക്കൂറോളം സ്തംഭിച്ചു.
Karnataka: At least 12 people lost their lives after two cars collided in Tumkur at around 3 am today. pic.twitter.com/GWe5mz08rm
— ANI (@ANI) March 6, 2020