കോട്ടയം: കാണക്കാരിയില്‍നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കാണക്കാരി ഗവണ്മെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് കാണാതായത്. പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് അറവുകാട് ക്ഷേത്രപരിസരത്തുനിന്ന് അര്‍ത്തുങ്കല്‍ പോലീസാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
തിങ്കളാഴ്ച സ്കൂളില്‍ പരീക്ഷയ്ക്കുപോയ വിദ്യാര്‍ഥികള്‍ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR