Breaking News

കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട് ചവിട്ടി; മകന്റെ മർദ്ദനത്തിൽ വാരിയെല്ലൊടിഞ്ഞ് അച്ഛൻ മരിച്ചു

കോട്ടയം: മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് കോട്ടയം സ്വദേശി മരിച്ചു.കറുകച്ചാൽ ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് ( കൊച്ചുട്ടി -65 ) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോസി ജോണിനെ ( 37 ) കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയ്യാളെ റിമാൻഡ് ചെയ്തു .

ഞായറാഴ്ചയാണ് ജോൺ മകൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.
റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ . ഇരുവൃക്കകളും തകരാറിലായതോടെ 3 വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത് . മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മയെയും മർദിച്ചെന്നാണ് കേസ് .ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം .

മർദ്ദനത്തിൽ ജോണിൻ്റെ 6 വാരിയെല്ലുകളാണ് ഒടിഞ്ഞത്. അന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റു. ശസ്ത്രകിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്തിൽ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തിതിരുന്ന ജോസി നാല് മാസം മുമ്പ് തിരിച്ചെത്തിയിരുന്നു. ഇയാൾ സ്ഥിരമായി മാതാപിതാക്കളെ മർദ്ദിച്ചിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top