Latest News

ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയില്‍

വാഷിങ്ടണ്‍: ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയില്‍. തോമസ് ബൈറോണ്‍ സ്‌റ്റെമന്‍
(51) എന്നയാളെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌തത്‌. യുഎസിലെ മേരിലാന്‍ഡ് ചര്‍ച്ച്‌ടണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാള്‍ സിറിഞ്ച് ഉപയോഗിച്ച്‌ യുവതിയെ കുത്തിയത്.

സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച സിറിഞ്ച് പോലീസ് പരിശോധിച്ചപ്പോഴാണ് ബീജം കണ്ടെത്തിയത്. തുടര്‍ന്ന് ആക്രമണത്തിനിരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീയെ പിന്തുടര്‍ന്നെത്തി പ്രതി സിറിഞ്ച് ശരീരത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്ത്രീ ഞെട്ടിത്തരിച്ച്‌ നില്‍ക്കുന്നതും ഉടന്‍തന്നെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.

ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറില്‍നിന്നും വീട്ടില്‍നിന്നും പോലീസ് നിരവധി സിറിഞ്ചുകള്‍ കണ്ടെടുത്തെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, തോമസ് ബൈറോണ്‍ നേരത്തെയും സമാനരീതിയില്‍ സ്ത്രീകളെ ആക്രമിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നില്ല. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ മടിച്ചുനില്‍ക്കാതെ വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top