Kerala

സിം​ഗ​പ്പൂ​രി​ല്‍ കെ​ട്ടി​ട​ത്തി​ന് മുകളില്‍ നിന്ന്‌ വീ​ണ് മ​ല​യാ​ളി ന​വ​വ​ര​ന്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: സിം​ഗ​പ്പൂ​രി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍​ നി​ന്നു വീ​ണു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ചി​യ്യാ​രം സു​ഭാ​ഷ് ന​ഗ​റി​ല്‍ ചാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ സ്റ്റെ​ബി​ന്‍ (27) ആ​ണു മ​രി​ച്ച​ത്.

സിം​ഗ​പ്പൂ​രി​ല്‍ ഭാ​ര്യ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന സ്റ്റെ​ബി​ന്‍ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പു​തി​യ ഫ്ളാ​റ്റി​ലേ​ക്കു താ​മ​സം മാ​റി​യി​രു​ന്നു. ഒ​ഴി​ഞ്ഞ ഫ്ളാ​റ്റ് വൃ​ത്തി​യാ​ക്കാ​ന്‍ രാ​ത്രി​യി​ല്‍ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. കാ​ല്‍ തെ​ന്നി​വീ​ണ​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്ളാ​റ്റി​നു താ​ഴെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

സിം​ഗ​പ്പൂ​​രി​ലെ ഇ​ഷാ​നി​ല്‍ മൈ​ക്രോ​ണ്‍ സേ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ എ​ന്‍​ജി​നി​യ​റാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സം മുമ്പായിരുന്നു വിവാഹം. ഭാ​ര്യ അ​ന​റ്റ് ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top