കോട്ടയം: ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ് ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ് പുതുവല്നികത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതി (23 ) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് ഒതളങ്ങ കഴിക്കുകയായിരുന്നു. വൈക്കം ഗവണ്മെന്റ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടിക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. വിവാഹത്തിനുശേഷം നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ലക്ഷദ്വീപില്‍ ജോലിക്ക് പോകണമെന്ന തന്റെ താല്പര്യത്തെ അശ്വതി എതിര്‍ത്തിട്ടും, പോകുമെന്ന് നിര്‍ബന്ധം പിടിച്ചതാണ് വഴക്കുണ്ടാകാനും തുടര്‍ന്ന് ഒതളങ്ങ കഴിക്കുവാനും കാരണമെന്ന് ഭര്‍ത്താവ് ശരത്ത് പറഞ്ഞു.