Latest News

ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം; രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ നിവേദനം. ഡല്‍ഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അഭ്യര്‍ത്ഥിച്ചു.
ഡല്‍ഹി കലാപത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം അക്രമം രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top