Latest News

അമിത് ഷാ കേരള സന്ദര്‍ശനം റദ്ദാക്കി

ദില്ലി: കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി. അമിത് ഷാ ദില്ലിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന് തവണ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു.

ദില്ലിയിൽ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡിഎംആർസി അറിയിച്ചു. പക്ഷേ, ഇന്ന് വടക്കുകിഴക്കൻ ദില്ലിയിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. ഇവിടത്തെ സിബിഎസ്‍സി പരീക്ഷകളും ബോർഡ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top