Kerala

വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി വളര്‍ത്തു മൃഗങ്ങളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിനെ (28) വളര്‍ത്തു മൃഗങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിനും നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനും നാട്ടുകാര്‍ ഇയാളെ പല തവണ പിടികൂടി താക്കിത് ചെയ്ത് വിട്ടയച്ചിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയെ വാക്കത്തിയുടെ പിന്‍ഭാഗം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. തത്തയെ പിടിക്കുന്നതിനായാണ് രതീഷ് ഉള്‍പ്പെടെയുള്ള സംഘം ഓട്ടോറിക്ഷയില്‍ സ്ഥലത്ത് എത്തിയത്. വീട്ടമ്മ തനിയെ നില്‍ക്കുന്നത് രതീഷിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തത്തയെ പിടികൂടിയ ശേഷം രതീഷും കൂട്ടുകാരും ഓട്ടോറിക്ഷയില്‍ കയറി തിരികെ മടങ്ങുന്നതിനിടെ രതിഷ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി മനപൂര്‍വ്വം പുറത്തേക്കിട്ടു. വാക്കത്തി തിരികെ എടുത്ത ശേഷം കുറച്ച് അകലെ മറ്റൊരു തത്തക്കൂടുണ്ടെന്നും അതെടുത്ത് ഞാന്‍ വരാമെന്നും പറഞ്ഞ് കൂട്ടുകാരെ പറഞ്ഞയച്ചു. ശേഷം വീട്ടമ്മ നിന്ന സ്ഥലത്ത് എത്തിയ രതീഷ് വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ച വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിനു പിന്നില്‍ കത്തിയുടെ പിന്‍വശം ഉപയോഗിച്ച് അടിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് ബലാത്സംഗം ചെയ്തു.

വീട്ടയ്ക്ക് ബോധം തെളിഞ്ഞതിനൈ തുടര്‍ന്ന് വാക്കത്തി ഉപയോഗിച്ച് പല തവണ തലയ്ക്കു പിന്നില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് നിന്നും നൂറ് മീറ്ററോളം വലിച്ചിഴച്ച മൃതദേഹം തേയില ചെടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു. ഈ സമയം ദൂരെ നിന്നും നടന്നു വന്ന പ്രദേശവാസിയെ കണ്ട് ഇയാള്‍ ഓടിമറഞ്ഞു. ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ ഓടി പോയി എന്ന് പ്രദേശവാസി പോലീസിന് സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയെ പറ്റി അന്വേഷിച്ച പോലീസ് മൂവരേയും കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്യലില്‍ കൊല ചെയ്തത് രതീഷെന്ന് കണ്ടെത്തി. രതീഷിന്റെ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top