കോട്ടയം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി അബൂബക്കര്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കെ വി രാജനെയും ട്രഷററായി സിബി പി എസിനെയും തെരഞ്ഞെടുത്തു.
COA സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് കോട്ടയം മാമ്മൻമാപ്പിള ഹാളിലാണ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റുമാരായി മന്‍സൂര്‍ എം, ജ്യോതികുമാര്‍ വിഎസും സെക്രട്ടറിമാരായി കെ സജീവ് കുമാറും നിഷാര്‍ കോയപ്പറമ്പനും തെരഞ്ഞെടുക്കപ്പെട്ടു. കെ. ഗോവിന്ദന്, പ്രവീണ്‍ മോഹന്‍, കെ വിജയകൃഷ്ണന്, സിആര്‍ സുധീര്‍, ആര് അജിത്ത് ദാസ്, ബിനു ശിവദാസ്, രാജ്മോഹന്‍ മാമ്പ്ര, പിബി സുരേഷ് എന്നിവര്‍ മെംമ്പര്മാരാണ്.
COA സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ എളമരം കരീം എംപി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പൊതുചർച്ചയും നടന്നു. തുടര്‍ന്ന് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിനുശേഷമാണ് സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.